മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിച്ചുവെന്നാണ് പരാതി

കൊച്ചി: ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത മട്ടാഞ്ചേരി എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കൊച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ടി എ റിഫാസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Add Asianetnews as a Preferred SourcegooglePreferred

 മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സിനിമ നിരോധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ഹര്‍ജി. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മു്ന്നില്‍ സമരം നടത്തിയിരുന്നു.

 ഫുട്‌ബോള്‍ താരം ഐ. എം. വിജയനും ലാലും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണിത്.
മട്ടാഞ്ചേരിയെ മയക്കുമരുന്ന് മാഫിയകളേയും ഗുണ്ടാസംഘങ്ങളുടെയും കേന്ദ്രമാക്കിയാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.