പുലിമുരുകൻ തീയറ്ററുകൾ നിറഞ്ഞോടുമ്പോൾ, ചിത്രം കാണാൻ ഇന്ന് ആക്ഷൻ ഹീറോയുമെത്തി. ചിത്രത്തിൻറെ സ്റ്റണ്ട് കോറിയോഗ്രഫർ പീറ്റർ ഹെയ്നാണ് തലസ്ഥാനത്ത് ചിത്രം കാണാനെത്തിയത്. താരപരിവേഷത്തോടെ വന്നിറങ്ങിയ ആക്ഷൻ സംവിധായകനെ കണ്ട് ആരാധകര്‍ക്കും സന്തോഷം. പീറ്റര്‍ ഹെയിനിനെ ജയ് വിളിച്ച് സ്വീകരിച്ച് ആരാധകർ തിയേറ്ററിലേക്കു നയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുലിമുരുകനും മോഹൻലാലിനുമൊപ്പം മലയാളിക്ക് ഇപ്പോൾ പരിചിതനാണ് അതിശയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളൊരുക്കിയ ഈ അക്ഷൻ കോറിയോഗ്രഫർ. മലയാളത്തെ കുറിച്ചും മോഹൻലാലിനെക്കുറിച്ചും പറഞ്ഞുപ്പോള്‍ നൂറുനാവ്. പുലിമുരുകൻ പൂർണ്ണ സംതൃപ്തി തന്നോ എന്ന ചോദ്യത്തിന് ശതമാനക്കണക്കു വച്ചുള്ള മറുപടി. മലയാളത്തിലടക്കം പുതിയ ഒരുപിടി ചിത്രങ്ങളുടെ പണിപ്പുരയിലാണിപ്പോള്‍ പീറ്റർ ഹെയ്ൻ.