അനുഷ്‌ക ശര്‍മയുടെ ഏറ്റവും പുതിയ ചിത്രം ഫില്ലോരിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കാ പ്രേതമായാണ് എത്തുന്നത്. പഞ്ചാബി നടന്‍ ദില്‍ജിത്ത് ദോസാഞ്ച് ആണ് നായകന്‍. തമാശ നിറഞ്ഞ അസാധാരണമായ ഒരു പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ഉപദ്രവകാരിയല്ലാത്ത പാവം പ്രേതമാണ് അനുഷ്‌ക.
ലൈഫ് ഒഫ് പൈയി താരം സുരാജ് ശര്‍മ്മയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എന്‍.എച്ച് 10 എന്ന സിനിമയ്ക്കു ശേഷം സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയില്‍ അനുഷ്‌ക നിര്‍മിക്കുന്ന സിനിമയാണിത്. ജസ്‍ലീന്‍ റോയലാണ് ചിത്രത്തിന്‍റെ സംഗീതം. മാര്‍ച്ച് 24ന് ചിത്രം തിയറ്ററുകളിലെത്തും.
