സാമന്തയും നാഗചൈതന്യയും വിവാഹിതരായി. ഗോവയില്‍ വച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുാണ് പങ്കെടുത്തത്. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന വിവാഹ ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചു.

ആചാരമനുസരിച്ച് നാഗചൈതന്യയുടെ  മുത്തശ്ശിയുടെ വിവാഹസാരിയാണ് സാമന്ത ധരിച്ചത്. മുണ്ടും കുര്‍ത്തയുമായിരുന്നു നാഗചൈതന്യയുടെ വേഷം. അടുത്ത ദിവസം ഹൈദരാബാദില്‍ സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.