കടുത്ത ശരീരിക പീഢനത്തെതുടര്‍ന്നാണ് വിവാഹമോചനത്തിന് തയ്യാറായത് എന്ന് പ്രശസ്ത സീരിയല്‍ നടി. സോണി ടിവിയിലെ സിഐഡി പരമ്പരയിലൂടെ ശ്രദ്ധേയായ വൈഷ്ണവി ധന്‍രാജ് ആണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ ടൈംസ് ഓഫ് ഇന്ത്യ പത്രത്തോട് പറഞ്ഞത്. അടുത്തിടെയാണ് ഭര്‍ത്താവ് നിഥിനുമായി വൈഷ്ണവി പിരിഞ്ഞത്. 

നിഥിനോട് അടുത്ത് നില്‍ക്കാന്‍ തന്നെ ഞാന്‍ ശ്രമിച്ചു, എന്നാല്‍ ഞങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ല, തുടക്കം മുതല്‍ ഉള്ള ബന്ധം സംബന്ധിച്ച് ടൈംസ് ലേഖകന്‍ ചോദിച്ച് എങ്കിലും അത് താന്‍ പറയേണ്ടതില്ലെന്നും, അത് ഇപ്പോള്‍ എല്ലാര്‍ക്കും അറിയാം എന്നുമാണ് താരം പറയുന്നത്.

തന്നെ ശാരീരികമായി ഏറെ പീഡിപ്പിച്ചിരുന്നു നിഥിന്‍ എന്നാണ് വൈഷ്ണവി പറയുന്നത്. എന്നാല്‍ എല്ലാം ക്ഷമിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് പോലീസ് വഴി ക്രിമിനല്‍ കേസ് നടപടികള്‍ എടുക്കാത്തത് എന്ന് നടി പറയുന്നു.