Asianet News MalayalamAsianet News Malayalam

'ബാഹുബലി'യുടെ റെക്കോഡ് തകര്‍ത്ത് 'പിച്ചെക്കാരന്‍'

'Pichaikaran' collects rich in Tollywood
Author
Hyderabad, First Published Jul 4, 2016, 3:36 AM IST

ഹൈദരാബാദ്: 'ബാഹുബലി'യുടേതുള്‍പ്പെടെയുള്ള തെലുങ്ക് ചിത്രങ്ങളുടെ നേട്ടം മറികടന്ന് ഒരു ചിത്രം. അതും ഒരു തമിഴ് ഡബ്ബിഗ് ചിത്രം. വിജയ് ആന്‍റണി നായകനായ 'പിച്ചൈക്കാര'നാണ് തമിഴ്‌നാടിന് പിന്നാലെ ആന്ധ്രയിലും തെലുങ്കാനയിലും വന്‍ വിജയം നേടുന്നത്. 

'ബിച്ചഗാരു' എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ എത്തിയത്. ആന്ധ്രയിലും തെലുങ്കാനയിലുമായി 200 സെന്‍ററുകളില്‍ 50 ദിവസം പിന്നിട്ടിരിക്കുകയാണ് ചിത്രം. തെലുങ്കില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് പോലും സാധിക്കാത്ത നേട്ടമാണിതെന്നാണ് സിനിമ വൃത്തങ്ങള്‍ പറയുന്നത്. മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ചിത്രം 'ബാഹുബലി'യെപ്പോലും കടത്തിവെട്ടിയെന്നും കണക്കുകള്‍. 

തെലുങ്കിലേക്ക് ഡബ്ബ് ചെയ്‌തെത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ചരിത്രത്തിലെ തന്നെ മികച്ച കളക്ഷനാണ് 'പിച്ചൈക്കാരന്‍' നേടിയിരിക്കുന്നത്. ഹൈദരാബാദിലെ പ്രസാദ് ലാബില്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ വിജയാഘോഷം നടന്നിരുന്നു. 

ചിത്രം ഇതിനകം 20 കോടിയോളം കളക്ട് ചെയ്തിട്ടുണ്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്. 50 ലക്ഷമാണ് സാറ്റലൈറ്റ് റൈറ്റ് ലഭിച്ചത്.

Follow Us:
Download App:
  • android
  • ios