ഭാര്യയ്‌ക്കൊപ്പം നിന്നെടുത്ത നടന്‍ കുഞ്ചാക്കോ ബോബന്റെ സെല്‍ഫി ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നു. ചിത്രത്തില്‍ ചാക്കോച്ചന്‍റെ പിന്നില്‍ ഒളിച്ചു നില്‍ക്കുകയാണ് ഭാര്യ പ്രിയ. ഒറ്റനോട്ടത്തില്‍ മുടിനീട്ടി വളര്‍ത്തിയ ചാക്കോച്ചനെയാണ് ദൃശ്യമാവുക. നിങ്ങളുടെ ഭാര്യ നിങ്ങളുടെ ഹെയര്‍സ്‌റ്റൈല്‍ ആയാല്‍ ഇങ്ങിനെയിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയയ്‌ക്കൊപ്പമുള്ള സുന്ദര നിമിഷത്തിന്‍റെ സെല്‍ഫി ചാക്കോച്ചന്‍ ഫെയ്‌സ്ബുക്കിലിട്ടത്.

ഈ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി ആരാധകര്‍ ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നു. തന്നെ ഒരുപാട് സ്വാധീനിച്ച ദമ്പതിമാരാണെന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ചിത്രം ഷെയര്‍ ചെയ്‍തിരിക്കുന്നു.

പോസ്റ്റിന് ധാരാളം ലൈക്കുകളും കമന്റുകളും വരുന്നുണ്ട്. ഇപ്പോള്‍ നിങ്ങളെക്കാണാന്‍ പ്രണവ് മോഹന്‍ലാലിനെ പോലുണ്ട് എന്നാണ് ഒരു കമന്‍റ്.