മുഖ്യമന്ത്രി പിണറായി വിജയന്‍ മമ്മൂട്ടിയുടെ ആരാധകനാണെന്നും ഭരണതലത്തില്‍ മമ്മൂട്ടിയുടെ ഇടപെടലുണ്ടെന്നുമുള്ള ലിബര്‍ട്ടി ബഷീറിന്‍റെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയന്‍. തലശേരിക്കാരനായിട്ടും അയാള്‍ക്ക് എന്നെ ഇതേ വരെ മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് എനിക്ക് ഇപ്പോള്‍ പറയാനാകുന്നതെന്ന് പിണറായി വിജയന്‍ തലശേരിയില്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ തലശേരിയില്‍ നിര്‍വഹിക്കുകയായിരുന്നു പിണറായി വിജയന്‍.

കേരളത്തിലെ ഒരു മഹാനടന്‍റെ ഫാനാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ആളെന്നും മുഖ്യമന്ത്രിയില്‍ നടന് വല്ലാത്ത സ്വാധീനമുണ്ടെന്നും തലശേരിക്കാരനായ സിനിമാ ബന്ധമുള്ള ഒരാള്‍ പറഞ്ഞതായി കേട്ടു. തലശേരിക്കാരനായിട്ടും അയാള്‍ക്ക് എന്നെ ഇതേ വരെ മനസിലാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് എനിക്ക് ഇപ്പോള്‍ പറയാനാകുന്നത്.