അഞ്ച് കീമോതെറാപ്പികൾക്ക് ശേഷം ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ബിഗ് ബോസ് താരവും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.

സോഷ്യൽ മീഡിയ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ഗുരുതരാവസ്ഥയിലാണെന്നും ഇനിയൊരു കീമോ രേണുവിന് താങ്ങാൻ കഴിയില്ലെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോട്ടയം മെ‍ഡിക്കൽ കോളേജിൽ ഐസിയുവിലായിരുന്നു രേണു. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം രേണു സുധി ആശുപത്രി വിട്ട വിവരമാണ് ഇപ്പോൾ‌ പുറത്തു വന്നിരിക്കുന്നത്. രേണുവിന്റെ സഹോദരി രമ്യയുടെ ഭർത്താവ് ലിബുവാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആശുപത്രിയിൽ നിന്നും വീട്ടിലേക്കു തിരിക്കുന്ന രേണുവിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ''ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി. എനിക്ക് വേണ്ടി പ്രാർഥിച്ച, എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി... സ്നേഹം'', എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

അഞ്ചു കീമോകൾക്കു ശേഷം രേണുവിന്റെ ആരോഗ്യം വഷളായിരിക്കുകയാണെന്നും കോട്ടയം മെ‍ഡിക്കൽ കോളേജിൽ ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്നും രേണുവിന്റെ ചേച്ചി വിളിച്ച് അറിയിച്ചതായി രേണുവിന്റെ അടുത്ത സുഹൃത്തും ബിദഗ് ബോസിലെ സഹമൽസരാർത്ഥിയുമായിരുന്ന ശാരിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ''ഇതുവരെ അഞ്ചോളം കീമോകൾ അവൾക്ക് ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും പത്ത് ദിവസം കിടപ്പിലായിരിക്കും. വേദന സഹിച്ച് പച്ചവെള്ളം പോലും ഛർദിക്കുന്ന അവസ്ഥയാണ്.

നാലാമത്തെ കീമോ വരെ അവൾ പത്ത് ദിവസം കിടന്ന്, പിന്നെ ചാടിയെഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറുപടി തരുകയും ചെയ്തു. അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞും അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല. ആഹാരം കഴിക്കാൻ പറ്റില്ല. ആരോഗ്യാവസ്ഥ മോശയാതിനെ തുടർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇനിയൊരു കീമോ രേണുവിന് താങ്ങാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്'', എന്നും ശാരിക പറഞ്ഞിരുന്നു.

YouTube video player