ആര്‍ ഉണ്ണിയുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ലീല വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. അന്നു തന്നെ വിദേശരാജ്യങ്ങളില്‍ ഓണ്‍ലൈന്‍ റിലീസും നടത്തിയിരുന്നു. സിനിമ നിറഞ്ഞ തിയറ്റുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ കണ്ടത് പതിനായിര കണക്കിന് ആളുകളാണ്. ഇതിന്റെ ലിങ്കും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് സൈബര്‍ സെല്ലിന് സംവിധായകന്‍ രഞ്ജിത് പരാതി നല്‍കിയത്.
കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇത്തരം വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന ടൊറൊന്റ് പോലുളള സൈറ്റുകള്‍ നിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു. രഞ്ജിത്തിന്റെ പരാതിയെത്തുടര്‍ന്ന് സൈബര്‍ ഡോം നടപടി തുടങ്ങി. സിനിമ ആദ്യമായി അപ്‌ലോഡ് ചെയ്ത തമിഴ് ടോറന്‍സ് എന്ന സൈറ്റില്‍ നിന്ന് സിനിമ കേരള പൊലീസിന്റെ സൈബര്‍ ഡോം മാറ്റി. 12 സൈറ്റുകളില്‍ ഇതിനകം സിനിമ അപ്‌ലോഡ് ചെയ്തിരുന്നു. സിനിമ അപ്‌ലോഡ് ചെയ്തവരെ കണ്ടെത്തിയതായും സൈബര്‍ ഡോം അറിയിച്ചു.
