ന്യുയോർക്ക്: ഡിസ്നി സ്റ്റുഡിയോയ്ക്കെതിരെ ഹാക്കർമാരുടെ ഭീഷണി. പണം നൽകിയില്ലെങ്കിൽ ഡിസ്നിയുടെ പുതിയ ചിത്രം ഇന്റർനെറ്റ് വഴി പുറത്തുവിടുമെന്നാണ് ഭീഷണി ഹാക്കർമാർ ഭീഷണി മുഴക്കിയിരിക്കുന്നത്.
ഡിസ്നി സിഇഒ ബോബ് ഇഗെറാണ് സൈബർ ഭീഷണിയുടെ വിവരം പുറത്തുവിട്ടത്. ചിത്രമേതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും പൈറേറ്റ്സ് ഓഫ് ദ കരീബിയൻ അഞ്ചാം ഭാഗമാണ് ഹാക്കർമാരുടെ കൈയിലെത്തിയിരിക്കുന്നതെന്നാണു ദി ഹോളിവുഡ് റിപ്പോർട്ടർ വാർത്ത നൽകിയത്. അതേസമയം, പണം നൽകിയില്ലെങ്കിൽ ചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന ഹാക്കർമാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും പണം നൽകില്ലെന്നുമാണ് സിഇഒയുടെ നിലപാട്.
പൈറേറ്റ്സ് ഓഫ് കരീബിയന്റെ അഞ്ചാം പതിപ്പായ ഡെഡ് മെൻ ടെൽ നോ ടെയിൽസ് എന്ന ചിത്രം ഈ മാസം 26ന് അമേരിക്കയിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഹാക്കർമാരുടെ നീക്കം. ചിത്രത്തിന്റെ പ്രിന്റ് എങ്ങനെയാണ് ഹാക്കർമാർക്ക് ലഭിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നത്.
