പീഡന പരാതി ലഭിച്ചിട്ടും നിയമനടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ പൊലീസില്‍ പരാതി. കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വൈ ഷാജഹാൻ ആണ് പരാതി നല്‍കിയത്. പരാതിയെ നിയമപരമായി നേരിടുമെന്ന് ബി .ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. 

തിരുവനന്തപുരം: ഡബ്ല്യുസിസി അംഗം അർച്ചന പദ്മിനിയുടെ പീഡന പരാതി ലഭിച്ചിട്ടും നിയമനടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ പൊലീസില്‍ പരാതി. കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വൈ ഷാജഹാൻ ആണ് പരാതി നല്‍കിയത്. പരാതിയെ നിയമപരമായി നേരിടുമെന്ന് ബി .ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. 

മമ്മൂട്ടി ചിത്രമായ 'പുള്ളിക്കാരാന്‍ സ്റ്റാറാ' ചിത്രത്തി‍ന്‍റെ ലൊക്കേഷനില്‍ നിന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറിൽനിന്ന് തനിക്ക് ദുരനുഭവം ഉണ്ടായെന്നായിരുന്നു അര്‍ച്ചനയുടെ പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റൻറ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അര്‍ച്ചന ആരോപിച്ചിരുന്നു. തുടര്‍ന്ന് ഫെഫ്ക ആരോപണവിധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിൻ സ്റ്റാൻലിയെ അനിശ്ചിത കാലത്തേക്ക് കഴിഞ്ഞ ദിവസം സസ്പെൻസ് ചെയ്തിരുന്നു.