കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപും നാദിര്‍ഷയും പൊലീസിന് കൈമാറിയ ശബ്ദരേഖകളില്‍ വീണ്ടും പരിശോധന. ഇവ വീണ്ടും ഹാജരാക്കാന്‍ പോലീസ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. സുനില്‍കുമാര്‍, വിഷ്ണു എന്നിവര്‍ വിളിച്ച് പണം ആവശ്യപ്പെടുന്നതാണ് ശബ്ദരേഖ.
ശബ്ദരേഖകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട് എന്ന സംശയത്തെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയത്. ഇതു തെളിവാക്കിയാണ് ദിലീപും നാദിര്‍ഷയും നേരത്തെ ബ്ലാക്ക് മെയിലിങ് പരാതി നല്‍കിയിരുന്നത്.
