മതവികാരം വ്രണപ്പെടുത്തിയതിന് ഭാരതിരാജയ്‍ക്ക് എതിരെ കേസ്

മതവികാരം വ്രണപ്പെടുത്തിയതിന് സംവിധായകന്‍ ഭാരതിരാജയ്‍ക്ക് എതിരെ കേസ്. വടപളനി പൊലീസ് ആണ് ആണ് ഭാരതിരാജയ്‍ക്ക് എതിരെ കേസ് എടുത്തത്.

ജനുവരി 18ന് നടന്ന ഒരു ചടങ്ങിലാണ് ഭാരതിരാജ വിവാദപ്രസ്‍താവന നടത്തിയത്. ഹിന്ദു ദൈവമായ ഗണപതി തമിഴ്‍നാട്ടുകാരുടെ യഥാര്‍ഥ ദൈവമല്ലെന്നും ഇറക്കുമതി ചെയ്‍തതാണെന്നുമായിരുന്നു ഭാരതിരാജ പറഞ്ഞത്. ഇതിനെതിരെ ഹിന്ദു മക്കള്‍ മുന്നണിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. പ്രഥമ ദൃഷ്‍ട്യാ തെളിവുകളുണ്ടെങ്കില്‍ ഭാരതിരാജയ്‍ക്ക് എതിരെ കേസ് എടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് വടപളനി പൊലീസ് ഭാരതിരാജയ്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തത്.