Asianet News MalayalamAsianet News Malayalam

ഡബ്ള്യുസിസി ഫേസ്ബുക്ക് പേജില്‍ പൊങ്കാല; നടിമാരെന്നെല്ലാതെ പിന്നെന്ത് വിളിക്കണമെന്ന് ചോദ്യം

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യുസിസി ഇന്നലെ വൈകീട്ട് നടത്തിയ പ്രത്യസമ്മേളനത്തിന് പുറകേ അവരുടെ ഫേസ് ബുക്ക് പേജില്‍ തെറി അധിക്ഷേപം. സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കടുത്ത അധിക്ഷേപമാണ് നടക്കുന്നത്. അതേസമയം, സംഘടനയെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്.

Pongala on WCC Facebook page
Author
Kochi, First Published Oct 14, 2018, 11:19 AM IST

കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യുസിസി ഇന്നലെ വൈകീട്ട് നടത്തിയ പ്രത്യസമ്മേളനത്തിന് പുറകേ അവരുടെ ഫേസ് ബുക്ക് പേജില്‍ തെറി അധിക്ഷേപം. സംഘടനയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കടുത്ത അധിക്ഷേപമാണ് നടക്കുന്നത്. അതേസമയം, സംഘടനയെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്.

ഇന്നലെ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായിട്ടാണ് ഇന്നലെ ഡബ്ല്യുസിസി വാർത്താസമ്മേളനത്തിൽ നടത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഇരയുടെ പരാതിക്കെതിരെ കണ്ണടയ്ക്കുകയും പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ചെയ്യുന്ന അമ്മയുടെ നേതൃത്വത്തിന്‍റെ തീരുമാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അമ്മയിലെ അംഗങ്ങള്‍ക്ക് സുരക്ഷിതത്വത്തോടെ ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും ഈ സാഹചര്യം മാറണമെന്നും ഡബ്ള്യുസിസി അംഗങ്ങള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 

അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ പത്രസമ്മേളനത്തിനിടെ നടിമാരുടെ പേര് പറയാതെ 'നടി'മാരെന്ന് മാത്രം പറഞ്ഞൂവെന്ന രേവതിയുടെ പരാമര്‍ശത്തിനെതിരെയാണ് ഏറെയും കമന്‍റുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം ഡബ്ള്യുസിസിയെ ന്യായീകരിച്ചും കമന്‍റുകളുണ്ട്. ‘ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങൾക്കു മുറിവേറ്റു. വർഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളിൽ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം ’മെന്നായിരുന്നു നടിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. 

ഇരയായ നടി ജോലിയില്ലാതെ വീട്ടിലിരിക്കുമ്പോള്‍ ആരോപണവിധേയമായ ദിലീപിനെ വച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ബി.ഉണ്ണികൃഷ്ണനെ പോലെയുള്ള സംവിധായകര്‍ ചെയ്യുന്നത്. ഇത് നീതികേടാണെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അമ്മയിൽ നിന്ന് രാജിവച്ച റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സംവിധായിക അഞ്ജലി മേനോൻ, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോൾ, സജിത മഠത്തിൽ, ദിദീ ദാമോദരൻ തുടങ്ങിയവരും 
അമ്മ അംഗങ്ങളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഡബ്ല്യൂസിസിയ്ക്കെതിരെ ട്രോളുകളും രംഗത്തുണ്ട്. പ്രധാനമായും നടിമാര്‍ എന്ന് മാത്രം വിളിച്ച് അമ്മ പ്രസിഡന്‍റ് തങ്ങളെ അപമാനിച്ചെന്ന രേവതിയുടെ പരാമര്‍ശത്തിനെതിരെയാണ്  ട്രോളുകള്‍. സഹപ്രവര്‍ത്തകനും സംഘടനയുടെ പ്രസിഡന്‍റുമായ മോഹല്‍ലാല്‍,  ഒരു വ്യക്തി അഥവാ സഹപ്രവര്‍ത്തക എന്ന മാന്യതപോലും തങ്ങളോട് കാണിച്ചില്ലെന്നയെന്നായിരുന്നു രേവതി പത്രസമ്മേളനത്തില്‍ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios