പ്രഭാസിന്റെ പുതിയ നായിക പൂജ

First Published 12, Mar 2018, 5:15 PM IST
Pooja Hegde to romance Prabhas in her next
Highlights

 പ്രഭാസിന്റെ പുതിയ നായിക പൂജ

ഹൃത്വിക് റോഷന്റെ നായികയായി മോഹൻജോ ദരോ എന്ന സിനിമയിലൂടെയാണ് പൂജ ഹെഗ്ഡെ വെള്ളിത്തിരയിലെത്തിയത്. ദുവ്വട ജഗനാഥം എന്ന സിനിമയിലും പൂജ നായികയായി. മഹേഷ് ബാബുവിന്റെ നായികയായും കരാറായിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും പ്രേക്ഷകപ്രീതിയുള്ള നടനായ പ്രഭാസിന്റെയും ചിത്രത്തില്‍ പൂജ ഹെഡ്ജെ നായികയാകുന്നു. രാധാ കൃഷ്‍ണ  കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് പൂജ  നായികയാകുന്നത്.

ചിത്രം ഒരു പ്രണയസിനിമയായിട്ടായിരിക്കും ഒരുക്കുക. പ്രഭാസിന്റെ കാമുകിയായിട്ടാണ് പൂജ  അഭിനയിക്കുക. 2019ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അതേസമയം സഹോയാണ് പ്രഭാസിന്റെതായി ഉടൻ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം.

loader