ആരാധകര്‍ക്ക് ആശ്വാസമായി കാളിദാസ് ജയറാം നായകനാകുന്ന പൂമരത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഡിസംബര്‍ 24 ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കാളിദാസിന്‍റെ മലയാളത്തിലെ കന്നി ചിത്രമാണ് പുമരം.
എറണാകുളം മഹാരാജാസ് കോളേജില്‍ ചിത്രീകരിച്ച പൂമരത്തില്‍ നിരവധി പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
ചിത്രത്തിലെ ഞാനും ഞാനും എന്‍റാളും എന്ന ഗാനം തിയേറ്ററുകളിലെത്തും മുന്‍പ് സൂപ്പര്‍ഹിറ്റായിരുന്നു. പാട്ടിന്‍റെ ഒന്നാം വാര്‍ഷികം കാളിദാസ് ജയറാം ആഘോഷിച്ചിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
