കാളിദാസ് ജയറാം നായകനാകുന്ന പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. ഇതിലെ പാട്ട് നേരത്തെ തന്നെ ഹിറ്റായതാണ്. ചിത്രത്തിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് പലപ്പോഴും ട്രോളുകള്‍ മാത്രമാണ് കാണേണ്ടി വന്നത്. ഇപ്പോഴിതാ എബ്രിഡ് ഷൈന്‍ പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാര്‍ച്ച് ഒന്‍പതിന് റിലീസുണ്ടാകുമെന്ന് സംവിധായകന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്യാംപസ് പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. വിദ്യാര്‍ത്ഥികളും അവരുടെ കലയും ടാലന്റും ഫെസ്റ്റിവലുമെല്ലാമുള്ള സിനിമയാണിത്. മഹാരാജാസ് ഗ്രൗണ്ടില്‍ സെറ്റില്‍ ആദ്യ ദിനത്തില്‍ തന്നെ പെട്ടെന്ന്ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ ആകില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. ഷൂട്ടിന്റെ ആദ്യ നാളുകളില്‍ തന്നെ അതിന്റെ വിഷ്വലുകള്‍ വിചാരിക്കുന്നത് പോലെ കിട്ടുന്നില്ല എന്ന് തോന്നി. ഇത് തന്നെയാണ് ചിത്രം വൈകിയതും.

 ചിത്രത്തെ കുറിച്ചും അതിലെ പാട്ടുകളെയും അന്നും ഇന്നും സമൂഹമാധ്യമങ്ങള്‍ ട്രോളുകളിലൂടെയാണ് സ്വീകരിച്ചത്. സിനിമ പുറത്ത് ഇറങ്ങാത്തതില്‍ കാളിദാസ് ജയറാം തന്നെ സ്വയം ട്രോളിയതു വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. ഇപ്പോഴിതാ നായകനും ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

 കാളിദാസ് ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നമസ്കാരം🙏🏼
ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും.
2018ന്ന് വെച്ചില്ലെങ്കിൽ "എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ"ന്ന് പറയൂന്നറിയാം അതോണ്ടാ 😃😃😃

By God's grace, *Poomaram* will hit the screens on March 9, 2018, if everything goes as planned!