ആദ്യ ഷോ കാണാന്‍ നിവിന്‍ പോളിയും തിയേറ്ററിലെത്തി
ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി കാളിദാസ് ജയറാം നായകനായ മലയാള കന്നിച്ചിത്രം പൂമരം പ്രദര്ശനത്തിന് എത്തി. കഴിഞ്ഞ ഒന്നര വര്ഷമായി മലയാളികള് ആകാംക്ഷയോടെയും ആവേശത്തോടെയും ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
കാത്തിരിപ്പിന്റെ പേരില് ഒട്ടേറെ ട്രോളുകളും ഇറങ്ങി മലയാളികളെ ചിരിപ്പിച്ച ചിത്രമാണ് പൂമരം. ഇന്ന് സിനിമാ രംഗത്തെ പ്രമുഖരാണ് കാളിദാസിന് ആശംസയുമായി എത്തിയിരിക്കുന്നത്. ഏബ്രിഡ് ഷൈന് സംവിധാനം ചെയ്ത സിനിമയില് കുഞ്ചാക്കോ ബോബന്, മീര ജാസ്മിന് എന്നിവരും അതിഥി വേഷത്തില് എത്തുന്നുണ്ട്.. താരപുത്രന്റെ അരങ്ങേറ്റ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില് നിന്നും ലഭിക്കുന്നത്.
മോഹന്ലാല്, ദുല്ഖര് സല്മാന്, നിവിന് പോളി, കുഞ്ചാക്കോ ബോബന് തുടങ്ങിയവര് ആശംസിച്ചു. ചിത്രത്തിന്റെ ആദ്യ ഷോ കാണാന് നിവിന് പോളിയും തിയേറ്ററിലെത്തി.
കൊച്ചി മള്ട്ടിപ്ലക്സിലാണ് നിവിന് പോളി സിനിമ കാണുന്നത്. ജയറാമിനും പാര്വതിക്കൊപ്പം എറണാകുളം പത്മതിയേറ്ററില് സിനിമ കാണാന് കാളിദാസനും എത്തി. ഇതോടൊപ്പം ചിത്രത്തിന്റെ അണിയറ പ്രവര്ത്തകരും സിനിമ കാണാനായി എത്തിയിട്ടുണ്ട്.
