പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ വിവാഹിതനാകുന്നു; വധു അമേരിക്കൻ മോഡൽ
ന്യൂയോർക്ക്: യുവാക്കളുടെ ഹരം പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ വിവാഹിതനാകുന്നു. ഇരുപത്തൊന്നുകാരിയായ അമേരിക്കൻ മോഡലും ടെലിവിഷൻ അവതാരികയുമായ ഹെയ്ലി ബാൾഡ് വിന്നാണ് വധു. ഇവർ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016ൽ പ്രണയബന്ധം വേർപിരിഞ്ഞ ഇരുവരും ഈ വർഷം വീണ്ടും ഒന്നിക്കുകയായിരുന്നു. ബഹാമസിലെ യാത്രയിൽവച്ച് ശനിയാഴ്ച്ചയാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്.

ഹോളിവുഡ് നടനും നിർമ്മാതാവുമായ സ്റ്റീഫൻ ബാൾഡ് വിന്നിന്റെ മകളാണ് ഹെയ്ലി. വോഗ്, മാരി ക്ലയർ, സ്പാനിഷ് ഗാർപേഴ്സ് ബസാർ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്ലി എത്തിയിരുന്നു. ഗായികയും നടിയുമായ സലീന ഗോമസുമായി വർഷങ്ങളോളം നീണ്ട പ്രണയത്തിലായിരുന്നു ബീബർ.

