പ്രളയക്കെടുതിയില്‍ താറുമാറായ കേരള ജീവിതത്തിന് കൈത്താങ്ങുമായി അന്യഭാഷ താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഏറ്റുവുമൊടുവില്‍ സ്റ്റണ്ട് മാസ്റ്ററും നടനുമായ സ്റ്റണ്ട് സില്‍വയാണ് കേരളത്തിന് സഹായവുമായി രംഗത്ത് എത്തിയത്. അഞ്ച് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സ്റ്റണ്ട് സില്‍വ നല്‍കിയത്.

കഴിഞ്ഞ ദിവസം കങ്കണയും കേരളത്തിന് സഹായവുമായി രംഗത്ത് എത്തിയിരുന്നു. 10 ലക്ഷം രൂപയാണ് കങ്കണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ കേരളത്തെ സഹായിക്കാൻ മുന്നോട്ടുവരണമെന്ന് കങ്കണ അഭ്യര്‍ഥിച്ചു. ഓരോരുത്തരുടെയും ചെറിയ സഹായം കേരളത്തിന് വലിയ സഹായമാകുമെന്നുമായിരുന്നു കങ്കണ പറഞ്ഞത്.