എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രമാണ് ഇത്

പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന പ്രശാന്തേട്ടന്റെ മീശ എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രമാണ് ഇത്. പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ എഴുതിയ ശ്രദ്ധേയ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോ. മാത്യു സാമുവൽ നിർമ്മിക്കുന്നു.

ഗാനരചന സത്യചന്ദ്രൻ പൊയിൽക്കാവ്, സംഗീതം നിഖിൽ മോഹൻ, എഡിറ്റിംഗ് കൺസൾട്ടൻ്റ് രതിൻ രാധാകൃഷ്ണൻ, എഡിറ്റർ ഹേമന്ത് കുമാർ, സിനിമാറ്റോഗ്രഫി കൺസൽട്ടൻ്റ് വിപിൻ ചന്ദ്രൻ, ഫോട്ടോഗ്രഫി രാഹുൽ ശങ്കർ, ക്രിയേറ്റീവ് കൺസള്‍ട്ടന്‍റ് അജ്ഞിത, അസോസിയേറ്റ് ക്രിയേറ്റർ അൻസാർ അലി, ഡിസൈൻ നിഥിൻ, പി ആർ ഒ- എ എസ് ദിനേശ്.