ദുൽഖർ സൽമാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ ആഗസ്റ്റ് 10 ന് എത്തും ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരും മറ്റു പ്രധാന വേഷത്തിലെത്തുന്നു
ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്വാന് ആഗസ്റ്റ് 10 ന് റിലീസ് ചെയ്യും. ദുൽഖർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദുൽഖറിനു പുറമേ ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവര് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും പുറത്തിറങ്ങി. ചിത്രം ജൂൺ ഒന്നിന് പ്രദർശനത്തിനെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു.
മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന് ദലാല്. അക്ഷയ് ഖുറാന എന്നിവര് ചേര്ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റോണി സ്ക്രൂവാലയാണ് നിർമ്മാണം. മിഥില പാല്ക്കറാണ് ഈ ചിത്രത്തിലെ നായിക. മിഥിലയുടെയും അരങ്ങേറ്റ ചിത്രമാണിത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഒരു റോഡ് മൂവിയായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
കര്വാനു പിന്നാലെ മറ്റൊരു ബോളിവുഡ് ചിത്രത്തിലും ദുൽഖർ അഭിനയിക്കുന്നുണ്ട്. പ്രണയം പശ്ചാത്തലമാക്കി അനൂജ ചൗഹാൻ ഒരുക്കുന്ന സോയ ഫാക്ടർ സിനിമയിലാണ് ദുൽഖർ നായകനാവുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. അതേസമയം, സിനിമയെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
