തമിഴില്‍ നിന്ന് അടുത്തിടെ മികച്ച ഹൊറര്‍ ത്രില്ലര്‍ വരാറുണ്ട്. പുതിയതായി പൊട്ട് എന്ന ഹൊറര്‍ സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. പൊട്ടിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുമായിട്ടാണ് പൊട്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളിസുന്ദരി ഇനിയ. ഭരത് നായകനാകുന്ന ചിത്രത്തില്‍ ഗ്ലാമര്‍താരം നമിത നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വന്‍ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം, കൊള്ളിമലയില്‍ പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ സെറ്റിലാണ് ചിത്രീകരിച്ചത്.