സംവിധായകൻ എസ് എസ് രാജമൌലിയുടെ മകൻ കാര്‍ത്തികേയന്റെ വിവാഹം നടക്കുകയാണ്. പ്രഭാസ്, അനുഷ്ക ഷെട്ടി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് നേരത്തെ തന്നെ കാര്‍ത്തികേയയുടെ വിവാഹ ചടങ്ങിനെത്തിയിരിക്കുന്നത്.  ജയ്പൂരിലെ ഒരു ഹോട്ടലിലാണ് ചടങ്ങുകള്‍ നടക്കുന്നത്. 30നാണ് വിവാഹം. കര്‍ണ്ണാടിക് ഗായിക പൂജ പ്രസാദ് ആണ് വധു.

ചടങ്ങിനെത്തിയ താരങ്ങളെല്ലാം ആഘോഷത്തിമിര്‍പ്പിലാണ്. രാജമൌലിയൊത്ത് പ്രങാസും അനുഷ്‍ക ഷെട്ടിയും ഉള്‍പ്പെടെയുള്ളവര്‍ നൃത്തം ചെയ്യുന്ന വീഡിയോയും വൈറലാകുകയാണ്.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് കാര്‍ത്തികേയൻ വിവാഹിതനാകാൻ ഒരുങ്ങുന്നത്.  ബാഹുബലിയുടെ യൂണിറ്റ് ഡയറക്ടറായിരുന്നു കാര്‍ത്തികേയ.