ഹൈദരബാദ്: ബാഹുബലി രണ്ടാം ഭാഗത്ത് പ്രഭാസും അനുഷ്‌കയും തമ്മിലുളള ചേര്‍ച്ചയാണ് പലരെയും ആകര്‍ഷിച്ചത്. ഇതിന് പിന്നാലെ പ്രഭാസും അനുഷ്കയും തമ്മില്‍ പ്രണയത്തിലാണെന്നും പ്രചരണം ഉണ്ടായിരുന്നു. റാണാ ദഗുപതിയെക്കാള്‍ പ്രഭാസാണ് സെക്‌സിയെന്ന് അനുഷ്‌ക ഒരു അഭിമുഖത്തിനിടെ പറഞ്ഞതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി. എന്നാല്‍ അത്തരത്തിലൊന്നും അല്ലെന്നും ഇതൊക്കെ വെറും കെട്ടുകഥകളാണെന്നും പ്രഭാസ് പറഞ്ഞു. ഇരുവരും നേരത്തേ പല ചിത്രങ്ങളിലും ഒരുമിച്ചിട്ടുണ്ട്.
ഇത്തരത്തിലുളള കഥകള്‍ സാധാരണമാണ്. ഞാനും അനുഷ്‌കയും നല്ല സുഹൃത്തുക്കളാണ്. നിങ്ങള്‍ ഏതെങ്കിലും ഒരു നടിയോടൊത്ത് പല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇത്തരത്തിലുളള റൂമറുകള്‍ ഉണ്ടാവും. അത് സാധാരണമാണ്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പഠിച്ചു പ്രഭാസ് പറഞ്ഞു.
പെട്ടെന്ന് വിവാഹം കഴിക്കാനുളള പദ്ധതി തനിക്കില്ലെന്ന് അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. എന്റെ സ്ത്രീ ആരാധകര്‍ പേടിക്കേണ്ട കാര്യമില്ല. തത്കാലം വിവാഹം കഴിക്കുന്നില്ല. അതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല. ഇത്രയും ആരാധികമാര്‍ ഉണ്ടെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം അദ്ദേഹം പറഞ്ഞു.
സുജീത് സംവിധാനം ചെയ്യുന്ന സാഹോയില്‍ ആണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിലും അനുഷകയാണ് നായികയാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും. പിന്നീട് അനുഷ്ക ഒഴിവാക്കപ്പെടുകയായിരുന്നു.
