ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. പ്രഭാസിന്റെ അടുത്ത സിനിമയായ സാഹോയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ഒരു സ്പൈ ത്രില്ലറാണ് ചിത്രം. ചിത്രത്തില്‍ പ്രമുഖ നര്‍ത്തകരായ 'ലെസ് ട്വിൻസും' ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇരട്ടസഹോദരങ്ങളായ ലോറന്റ് നിക്കോളാസും ലാറി നിക്കോളാസും ആണ് ലെസ് ട്വിൻസ് എന്ന് അറിയപ്പെടുന്നത്. സാഹോയില്‍ വിദേശ നര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു ഗാനം ചിത്രീകരിക്കുന്നുണ്ട്. വൻ ബജറ്റില്‍ ഒരുക്കുന്ന ഗാനരംഗത്തിലാണ് ലെൻസ് ട്വിൻസും നൃത്തം ചെയ്യുക. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.