ഹൈദരബാദ്: ലോകപ്രശസ്ത മെഴുക് മ്യൂസിയമായ മാഡം തൂസാദ്‌സില്‍ ഇനി ബാഹുബലി താരം പ്രഭാസും. മാഡം തുസാദ്‌സില്‍ പ്രഭാസിന്റെ പ്രതിമയും നിര്‍മ്മിക്കുന്നു. ബാഹുബലിയുടെ സംവിധായകന്‍ എസ്.എസ് രാജമൗലി തന്നൊണ് ഇക്കാര്യം ട്വിറ്റിറിലൂടെ സ്ഥിരീകരിച്ചത്. 

ഇക്കാലത്ത് ഒരു വാര്‍ത്ത മുടിവയ്ക്കുന്നത് അസാധ്യമാണ്. ആ ശുഭവാര്‍ത്ത താന്‍ ഇന്ന് തന്നെ വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോട് കൂടിയാണ് പ്രഭാസിന്റെ ട്വീറ്റ്. ബാങ്കോങ്ങിലെ മാഡം തുസാദ്‌സ് മ്യൂസിയത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രതിമ സ്ഥാപിതമാകും. 

ഈ മ്യൂസിയത്തില്‍ പ്രതിമ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്. അതിനിടെ ബാഹുബലിയില്‍ പ്രഭാസ് അഭിനയിച്ച അമരേന്ദ്ര എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിലാകും പ്രതിമ നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Scroll to load tweet…