പ്രഭുദേവ നായകനാകുന്ന പുതിയ സിനിമയാണ് ദേവി. സിനിമയ്‍ക്കു നയന്‍താരയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത പ്രഭുദേവ നിഷേധിച്ചു.

സിനിമയ്‍ക്കു നയന്‍താരയുമായി യാതൊരു ബന്ധവുമില്ല. ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് ചിന്തിക്കുന്നത് - പ്രഭുദേവ പറയുന്നു. ദേവി എന്ന സിനിമയ്‍ക്കു നയന്‍താരയുടെ ജീവിതവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ചിത്രത്തിന്റെ പ്രചാരണത്തിനിടെയാണ് പ്രഭുദേവ മറുപടി പറഞ്ഞത്. തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത് എ എല്‍ വിജയ് ആണ്. തമന്നയാണ് നായിക.