കൊച്ചിയെ ആവേശത്തിലാക്കി പ്രഭുദേവയുടെ നൃത്തച്ചുവടുകൾ. ഒപ്പം കുഞ്ചാക്കോ ബോബനും.. പുതിയ ചിത്രമായ ഡെവിളിന്റെ പ്രചാരണാർത്ഥം കൊച്ചി സെൻട്രൽ സ്ക്വയർ മാളിൽ എത്തിയതാണ് താരം. സിനിമയുടെ മലയാളം ഓഡിയോ സിഡി നടൻ കുഞ്ചാക്കോ ബോബൻ പുറത്തിറക്കി.

നൃത്തച്ചുവടുകൾ കൊണ്ട് സിനിമാപ്രേമികളെ അന്പരിപ്പിച്ച പ്രഭുദേവയ്ക്ക് കൊച്ചിയുടെ ഹൃദയം നിറഞ്ഞ വരവേൽപ്.
ഡെവിലിന്റെ പാട്ടിനൊപ്പം നൃത്തമെന്ന ആവശ്യവുമായി ആരാധകർ. ഒട്ടുംമടിക്കാതെ സാക്ഷാൽ പ്രഭുദേവ സ്റ്റൈൽ ഡാൻസ്
പ്രഭുദേവയ്ക്കൊപ്പം കുഞ്ചാക്കോ ബോബനും ചേർന്നു
പിന്നെ പ്രഭുദേവയ്ക്കായി ഒരു നൃത്തശില്പം.
സംവിധായകൻ എ എല്‍ വിജയും ചടങ്ങിൽ എത്തിയിരുന്നു.
.
