പ്രഭുദേവ നായകനാകുന്ന ദേവി എന്ന സിനിമയുടെ കഥ നയന്‍താരയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അത് പിന്നീട് പ്രഭുദേവ നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ കഥ മറ്റൊരു നടിയുടെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് പ്രഭുദേവ ഒരു മാധ്യമത്തോട് പറഞ്ഞത്. കുറച്ച് വര്‍ഷം മുമ്പ് മുംബയില്‍ കൊല്ലപ്പെട്ട നടിയുടെ ജീവിതകഥയാണ് സിനിമയ്‍ക്ക് പ്രചോദനമായതെന്നാണ് പ്രഭുദേവ് പറയുന്നത്.

തമിഴിലും ഹിന്ദിയിലുമായി ഒരുക്കുന്ന സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത് എ എല്‍ വിജയ് ആണ്. തമന്നയാണ് നായിക.