കാവേരി പ്രശ്‍നനത്തെ കുറിച്ച് ചോദിച്ച അവതാരകയോട് പൊട്ടിത്തെറിച്ച് പ്രകാശ് രാജ്. ഒരു കന്നഡ ടിവി ചാനലിലെ അഭിമുഖത്തിനിടയായിരുന്നു പ്രകാശ് രാജ് പ്രകോപിതനായത്.

ജോയ് മാത്യു മലയാളത്തില്‍ ഒരുക്കിയ ഷട്ടറിന്റെ തെലുങ്ക്, കന്നഡ് റീമേക്കുകള്‍ പ്രകാശ് രാജാണ് സംവിധാനം ചെയ്യുന്നത്. കന്നഡയില്‍ മന ഊരി രാമായണമെന്നും തെലുങ്കില്‍ ഇഡൊല്ലെ രാമായണ എന്നും പേരില്‍ എത്തുന്ന ചിത്രത്തിന്റെ പ്രമോഷനായി ചാനല്‍ അഭിമുഖത്തിന് എത്തിയതായിരുന്നു പ്രകാശ്‍രാജ്. അഭിമുഖത്തിനിടെ അവതാരക കാവേരി പ്രശ്‍നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രകാശ്‍രാജ് പ്രകോപിതനാകുകയായിരുന്നു. സിനിമയെ കുറിച്ച് സംസാരിക്കാനാണ് വന്നതെന്നും കാവേരി പ്രശ്‍നത്തെ കുറിച്ച് ചോദിക്കരുതെന്നും പ്രകാശ്‍രാജ് പറഞ്ഞു. കാവേരി ഒരു രാഷ്‍ട്രീയ പ്രശ്‍നമാണ്. ആ വിഷയം നിങ്ങള്‍ വിചാരിക്കുന്നതു പോലെ നിസ്സാര കാര്യമല്ല. അതിലേക്ക് എന്നെ വഴിച്ചിഴയ്‍ക്കരുത്- പ്രകാശ് രാജ് പറഞ്ഞു. താന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്‍ത് അത് വിവാദമാക്കാന്‍ ശ്രമിക്കരുതെന്ന് പ്രകാശ് രാജ് ക്യാമറാമാനോടും പറഞ്ഞു. ഇനി അഭിമുഖത്തിന് സമീപിക്കരുതെന്നും പറഞ്ഞാണ് പ്രകാശ് രാജ് ചാനല്‍ വിട്ടത്.