ഇരുവര്‍ കഴിഞ്ഞ് 20 വര്‍ഷത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുന്നു ത്രില്ലിലാണ് നടന്‍ പ്രകാശ് രാജ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയനിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഒടിയന്‍റെ പാലക്കാട് ഷൂട്ടിംഗ് സെറ്റില്‍ ആണ് താനെന്ന് പ്രകാശ് രാജ് തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മോഹന്‍ലാലിനോടൊപ്പം 20 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നതിന്റെ ആഹ്ളാദവും അദ്ദേഹം പങ്കുവച്ചു.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനും പ്രകാശ് രാജ് ഷൂട്ടിംഗ് സെറ്റിലെത്തിയെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അദ്ദേഹത്തെ പോലെ ഒരു മഹാപ്രതിഭയെ ഡയറക്ട് ചെയ്യുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നും അദ്ദേഹം കുറിച്ചു.
വളരെ പ്രാധാന്യമേറിയ കഥാപാത്രമാണ് പ്രകാശ്‌രാജ് അവതരിപ്പിക്കുന്നത്.1950 കളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഒടിയന്‍.
