പ്രകാശ് രാജിനെയും വധിക്കാൻ പദ്ധതിയിട്ടു

നടൻ പ്രകാശ് രാജിനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഗൌരി ലങ്കേഷിന്റെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പ്രകാശ് രാജിനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.

ഗൌരി ലങ്കേഷിന്റെ അടുത്ത സുഹൃത്താണ് പ്രകാശ് രാജ്. മാത്രവുമല്ല കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്താറുമുണ്ട്. പ്രകാശ് രാജിനെയും കൊലപ്പെടുത്താൻ പ്രതികള്‍ തീരുമാനിച്ചിരുന്നതായി ഗൌരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ശബ്‍ദം ഇനിയും ശക്തി ആര്‍ജ്ജിക്കും എന്നായിരുന്നു ഇതിനോട് പ്രകാശ് രാജിന്റെ പ്രതികരണം. വെറുപ്പിന്റെ രാഷ്‍ട്രീയവുമായി ഇനിയും മുന്നോട്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ ഭീരുക്കളേയെന്നും പ്രകാശ് രാജ് ചോദിച്ചു.