ജീത്തു ജോസഫ് ചിത്രമായ ആദിയ്ക്ക് വേണ്ടിയല്ല പ്രണവ് മോഹന്‍ലാല്‍ പാരകൗര്‍ പഠിച്ചതെന്ന് സൂചനകള്‍. മലയാളത്തില്‍ അത്ര സജീവമല്ലാത്ത സംഘട്ടന ശൈലിയാണ് ജീത്തു ജോസഫ് ചിത്രമായ ആദിയില്‍ പരീക്ഷിച്ചത്. ചിത്രത്തിന് വേണ്ടി പാര്‍കൗര്‍ പരിശീലിക്കുന്ന പ്രണവിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ പ്രണവിന് ഇതെല്ലാം നേരത്തേ അറിയാമെന്നാണ് ആരാധകര്‍ പറയുന്നത്. ബാലതാരമായുള്ള പ്രണവിന്റെ പ്രകടനം ചൂണ്ടിക്കാണിച്ചാണ് ആരാധകരുടെ അവകാശവാദം. പാര്‍കൗര്‍ മോഡല്‍ അഭ്യാസങ്ങള്‍ നടത്തുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.