ആദിക്ക് ശേഷം അരുണ്‍ ഗോപി ചിത്രത്തില്‍ പ്രണവ് നായകനാകുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ അരുണ്‍ ഗോപി ചിത്രത്തില്‍ നായകനാകുന്നു. രാമലീലയ്ക്ക് ശേഷമുള്ള അരുണ്‍ ഗോപി ചിത്രം കൂടിയാണിത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രങ്ങളായിരുന്നു ആദിയും രാമലീലയും. എന്നാല്‍ പ്രണവുമായുള്ള തന്റെ പുതിയ ചിത്രത്തെ ഇതുരണ്ടുമായി താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഈ സിനിമയെന്നല്ല ഒരു സിനിമയേയും ഇതുപോലെ മുന്‍ സിനിമകളുമായി താരതമ്യം ചെയ്യരുതെന്നും സംവിധായകന്‍ പറയുന്നു. 

ഒരു സിനിമയ്ക്ക് ആശ്യമുള്ളത് ആ സിനിമയില്‍ ഉള്‍പ്പെടുത്തും. അത് മറ്റ് സിനിമകളുമായി ബന്ധം ഉണ്ടാകണമെന്നില്ല. രാമലീലയ്ക്ക് മുന്‍പേ മനസ്സിലുണ്ടായിരുന്ന സിനിമയാണ് ഇപ്പോള്‍ പ്രണവിനെ നായകനാക്കി ചെയ്യുന്നതെന്നും അരുണ്‍ ഗോപി വ്യക്തമാക്കി.

 രണ്ട് വര്‍ഷം മുന്‍പ് തന്നെ ഈ ചിത്രം മനസ്സിലുണ്ടായിരുന്നു. നായകനായി പുതുമുഖത്തെ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം. ആദി കണ്ട
തോടെ പ്രണവിനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത് ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ജൂണ്‍ ആദ്യം ചിത്രീകരണം ആരംഭിക്കും. ബിഗ് ബജറ്റ് ചിത്രേമായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു.