Asianet News MalayalamAsianet News Malayalam

കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്നു

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. പ്രണവിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി പറയുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

Pranav Mohanlal and Kalyani Priyadarshan
Author
Kochi, First Published Sep 25, 2018, 1:07 PM IST

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. പ്രണവിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി പറയുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

പ്രിയദര്‍ശൻ തന്നെ സംവിധാനം ചെയ്യുന്ന മരയ്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ പ്രണവ് മോഹൻലാലിന്റെ ജോഡിയായിട്ട് ആയിരിക്കും കല്യാണി അഭിനയിക്കുക. അതേസമയം ചിത്രത്തിലെ നായകനായ മോഹൻലാലിന്റെ നായിക മഞ്ജു വാര്യരാണ്. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് മരയ്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുക്കുന്നത്. മധു ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios