പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഏവരേയും ആകാംക്ഷഭരിതരാക്കി ചിത്രം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ മാത്രം 200 ലധികം തിയേറ്ററുകളിലാണ് റിലീസ് ചെയ്തതത്. നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് നിരവധി പേരാണ് പ്രണവിന് ആശംസയുമായി എത്തിയത്.
കൊച്ചിയില്‍ തുടങ്ങി ബെംഗളുരൂവിലൂടെ വികസിക്കുന്ന കഥയാണ് ആദി. അനുശ്രീ, ലെന, സിദ്ധിഖ് , അതിഥി രവി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലിന്‍റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലന്‍. ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുന്പാവൂരാണ് നിര്‍മിക്കുന്നത്
പുനര്‍ജനി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ ആദ്യമായി സിനിയിലേക്ക് എത്തുന്നത്. ഇതിന് സംസ്ഥാന പുരസ്കാരം നേടിയ പ്രണവ് മോഹന്‍ലാല്‍ നായകനായ ഒന്നാമന്‍ എന്ന സിനിമയിലും പ്രധാന വേഷം ചെയ്തിരുന്നു.
