പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച് ആദിക്ക് മികച്ച പ്രതികരണം. ആരാധകര്‍ ആദിയുടെ വിജയം ആഘോഷിക്കുന്പോള്‍ നായകന്‍ ഹിമായല സഞ്ചാരത്തിലാണ്. പക്ഷേ തന്‍റെ സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് ഹിമാലയത്തില്‍ നിന്നാണ് പ്രണവ് നന്ദി പറഞ്ഞത്. ഇത് നാലാം തവണയാണ് പ്രണവിന്‍റെ ഹിമാലയന്‍ യാത്ര.
മോഹന്‍ലാല്‍ മുംബൈയിലെ സിനിപോളിസ് തിയേറ്ററില്‍ വച്ചാണ് സിനിമ കണ്ടത്. അജോയ് വര്‍മ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരൊടൊപ്പമാണ് മോഹന്‍ലാല്‍ സിനിമ കാണാന്‍ എത്തിയത്. പ്രണവിന്‍റെ സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ നന്ദി അറിയിച്ചു. ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ചിത്രത്തിന്‍റെ നിര്‍മാതാവ് ആന്‍റണി പെരുന്പാവൂരിന്‍റെ കുടുംബവും മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്ര മോഹന്‍ലാലും എറണാകുളം പത്മ തിയേറ്ററിലാണ് ചിത്രം കണ്ടത്. ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തില്‍ അതി ഗംഭീര പ്രകടനമാണ് പ്രണവ് കാഴ്ചവച്ചത്.
ആശിര്‍വാദ് സിനിമാസിന്‍റെ ആദ്യ ചിത്രം നരസിംഹം റിലീസായ അതേ ദിവസമാണ് ആദിയും പ്രദര്‍ശനത്തിന് എത്തിയതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
