ആദിയുടെ ഷൂട്ടിങ്ങിനിടെ പ്രണവ് മോഹൻലാലിന് പരുക്കു പറ്റി. ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഒരു ആക്ഷൻ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന് കൈയ്‍ക്ക് പരുക്കേറ്റതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. പ്രണവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രണവ് ഇപ്പോൾ വിശ്രമത്തിലാണ്. പരുക്ക് ഭേദമായ ശേഷമേ ഷൂട്ടിങ് പുനരാരംഭിക്കൂവെന്നും ജീത്തു ജോസഫ് പറഞ്ഞു.
