മലയാളത്തിന് പുതിയ ഒരു നടന്‍കൂടി പിറവിയെടുത്തിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. നായകന്‍റെ മികച്ച പ്രകടനം കണ്ട് അഭിനന്ദനമറിയിക്കാന്‍ പ്രണവ് എവിടെയാണെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.
എന്നാല്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രതികരണമൊന്നുമറിയാതെ പ്രണവ് ഹിമാലയത്തിലാണ്. ആദിയുടെ റിലിസിംഗ് ആശങ്കകളൊന്നുമില്ലാതെ ഹിമാലയത്തില്‍ തന്‍റെ യാത്ര തുടരുകയാണ് നായകന്‍. ഒടുവില്‍ ചിത്രത്തിന്‍റെ വിജയം സംവിധായകന്‍ ജീത്തു ജോസഫ് തന്നെ വിളിച്ചറിയിച്ചു.
വലിയ ആവേശത്തിലാണ് ആദി തിയേറ്ററുകളില്‍ എത്തിയത്. വലിയ പ്രയത്മാണ് സിനിമയ്ക്ക് വേണ്ടി പ്രണവ് നടത്തിയതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. കേരളത്തില്‍ മാത്രം 200 തിയേറ്ററുകളിലായാണ് ആദി പ്രദര്‍ശനത്തിന് എത്തിയത്.
മികച്ച ആക്ഷന്‍ രംഗങ്ങളാണ് ജീത്തു ജോസഫ് ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. പ്രണവിന്‍റെ ഓരോ ആക്ഷനും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ളതാണ്. പ്രണവിന്‍റെ അടുത്ത ചിത്രത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
