പ്രണവിന്‍റെ രണ്ടാമത്തെ ചിത്രം നിര്‍മ്മാണം ടോമിച്ചന്‍ മുളകുപാടം

ജീത്തു ജോസഫ് ചിത്രം ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു. രാമലീലയ്ക്ക ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രത്തിലാണ് പ്രണവ് അടുത്തതായി അഭിനയിക്കുക. അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണ് ഇത്. 

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന്റെ നിര്‍മ്മാതാവും ടോമിച്ചന്‍ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കുമെന്ന വിവരം ടോമിച്ചന്‍ തന്നെയാണ് പുറത്തുവിട്ടത്. പ്രണവിന്റെ ആദ്യ നായക ചിത്രം ആദി മികച്ച പ്രതികരണമാണ് നേടിയത്. അരുണിന്റെ രാമലീലയ്ക്കും ബോക്‌സ് ഓഫീസില്‍ തരംഗമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.