നീണ്ട ഇടവേളയ്ക്ക് ശേഷം നായകകഥാപാത്രവുമായി പ്രതാപ് പോത്തൻ എത്തുന്നു. 'കാഫിര്‍' എന്ന ചിത്രത്തിലാണ് പ്രതാപ് പോത്തൻ നായകനാകുന്നത്. വിനോദ് കരിക്കോട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം നായകകഥാപാത്രവുമായി പ്രതാപ് പോത്തൻ എത്തുന്നു. 'കാഫിര്‍' എന്ന ചിത്രത്തിലാണ് പ്രതാപ് പോത്തൻ നായകനാകുന്നത്. വിനോദ് കരിക്കോട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
മാനസികരോഗിയായ രഘുരാമന്‍ എന്ന കഥാപാത്രത്തെയാണ് പ്രതാപ് പോത്തൻ അഭിനയിക്കുക. താടിവളര്‍ത്തുന്ന മനുഷ്യരെ വെറുപ്പോടെ കാണുന്ന പൊഗണോഫോബിയ എന്ന മാനസികവിഭ്രാന്തിയുള്ള ആളാണ് കഥാപാത്രം.. നീന കുറുപ്പ് ആണ് പ്രതാപ് പോത്തന്റെ ഭാര്യയായി അഭിനയിക്കുന്നത്. സന്തോഷ് കുറുപ്പ്, വീണാ നായര്‍ , ജോജു, ഫവാസ് അലി, അമല്‍രാജ് , കെ പി എ സി ശാന്ത , പ്രകാശ് കുടപ്പനക്കുന്ന് , രാജേഷ് അമ്പലപ്പുഴ സൂരജ് സാജന്‍ , ദില്‍ഷാന (തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശ്യാം അമ്പാടി ഛയാഗ്രഹണവും സോബിന്‍ കെ സോമന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു.