മുംബൈ: ബോളിവുഡ് സുന്ദരി പ്രീതി സിന്‍റയുടെ പുതിയ സുഹൃത്തുക്കളെ കണ്ട് ഞെട്ടി ആരാധകര്‍. പുതിയ സുഹൃത്തുക്കളുമായി ചങ്ങാത്തത്തില്‍ എന്ന തലക്കെട്ടോടെ പ്രീതി സിന്‍റ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകരെ ത്രസിപ്പിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് കണ്ടുമുട്ടിയ രണ്ട് സിംഹക്കുട്ടികളായിരുന്നു ബോളിവുഡ് സുന്ദരിയുടെ സുഹൃത്ത്.

സിംഹക്കുട്ടിയെ തലോടിക്കൊണ്ട് താരം പോസ് ചെയ്യുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. സമീപത്ത് മറ്റൊരു സിംഹക്കുട്ടി ഉറങ്ങുന്നതും ചിത്രത്തില്‍ കാണാം. നേരത്തെ ദുബായില്‍ കുരങ്ങനൊപ്പം പോസ് ചെയ്ത ചിത്രം ട്രോളുകളെ തുടര്‍ന്ന് നടി ശില്‍പ ഷെട്ടിക്ക് പിന്‍വലിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ശില്‍പാ‌ ഷെട്ടിക്കുണ്ടായ അനുഭവം പ്രീതിക്കുണ്ടാകില്ല എന്നാണ് ആരാധകരുടെ പ്രതീക്ഷ.