ആറ്റിങ്ങൽ: കച്ചേരിനടയിൽ വാഹനങ്ങൾ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ സിനിമാ നടൻ പ്രേം കുമാർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെ എട്ടോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന പ്രേം കുമാറിന്‍റെ കാർ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രേംകുമാറിനും നിസാര പരിക്കുണ്ട്. പരിക്കേറ്റവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.