മലയാളത്തില്‍ അടുത്തിടെ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് പ്രേമം. അന്യസംസ്ഥാനങ്ങളിലും ചിത്രം കയ്യടി നേടി. ചിത്രത്തിന്റെ റീമേക്കുകളും വന്‍ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ചിത്രത്തിന്റെ തെലുങ്കു പതിപ്പില്‍ നാഗചൈതന്യയും അനുപമ പരമേശ്വരനും ശ്രുതി ഹാസനുമാണ് പ്രധാന വേഷങ്ങളില്‍. ചിത്രം റിലീസ് ചെയ്യാനിരിക്കെ, മലരേ എന്ന ഗാനത്തിന്റെ തെലുങ്കു പതിപ്പ് പുറത്തിറങ്ങി. എന്നാല്‍ പാട്ടിന്റെ വീഡിയോയ്‍ക്കു മോശം പ്രതികരണമാണ് ലഭിക്കുന്നത്. മലരേ എന്ന പാട്ട് എവരേ എന്നു തെലുങ്കിലെത്തിയപ്പോള്‍ നെഗറ്റീവ് കമന്റുകളാണ് കൂടുതലും ലഭിക്കുന്നത്. വലിയ രീതിയില്‍ ട്രോളുകളും ഇതിനെതിരെ ഇറങ്ങുന്നുണ്ട്. ഇതാ ഇവിടെ അത്തരമൊരു വീഡിയോ ട്രോള്‍ കാണാം.