മലയാള സനിമയില്‍ പുതുവസന്തം തീര്‍ത്ത നിവിന്‍ പോളി ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. നിവിന്റെ പ്രണയവും തമാശകളുമായി ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. പ്രണയ സിനിമയായ പ്രേമം ത്രില്ലര്‍ മൂവി ആയാല്‍ എങ്ങനെയിരിക്കും. സിനിമാ പാരഡിസോ ക്ലബ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത പുതി ട്രെയിലര്‍ വൈറലാവുകയാണ്.

നിമല്‍ നസീറാണ് ത്രില്ലര്‍ ട്രെയിലര്‍ എഡിറ്റ് ചെയ്തത്. ചിത്രത്തില്‍ എല്ലാവരെയും ചിരിപ്പിച്ച തമാശ സീനുകള്‍ പോലും ത്രില്ലര്‍മൂഡില്‍ ചേര്‍ത്ത് കിടിലന്‍ മ്യൂസിക്കും നല്‍കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.