കൊച്ചി: പ്രേതം എന്ന ചലച്ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ജയസൂര്യ അവതരിപ്പിച്ച മെന്‍റലിസ്റ്റ് ഡോണ്‍ ബോസ്കോ എന്ന റോള്‍ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് തന്നെയാണ് പ്രേതം നിര്‍മ്മിച്ചത്. അതേ സമയം ചിത്രത്തില്‍ ഉള്‍കൊള്ളിക്കാത്ത ഒരു രംഗം അണിയറക്കാര്‍ യൂട്യൂബ് വഴി പുറത്തുവിട്ടു. ജയസൂര്യയുടെ കഥാപാത്രത്തിന്‍റെ കഴിവ് വ്യക്തമാക്കുന്നതാണ് രംഗം.