ജയസൂര്യ നായകനാകുന്ന പ്രേതത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മെന്റലിസ്റ്റായിട്ടാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. മൊട്ടയിടിച്ച് താടി നീട്ടിയിട്ടുള്ള ഗെറ്റിപ്പിലാണ് ജയസൂര്യ ചിത്രത്തില്‍.

രഞ്ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സു സു സുധി വാത്മീകം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് പ്രേതം എത്തുന്നത്. അജു വര്‍ഗീസ്, ജി പി, ഹരീഷ് പേരടി, സുനില്‍ സുഗദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ് മധുസൂദനാണ് ചിതത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജീത്തു ദാമോദര്‍ ആണ് ഛായാഗ്രാഹകന്‍.