തിരുവനന്തപുരം: മകൾ അല്ലിയ്ക്ക് ആറാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ‌ പൃഥ്വിരാജ്. ഇൻസ്റ്റ​ഗ്രാം പേജിലാണ് നിറഞ്ഞു ചിരിക്കുന്ന അല്ലിയുടെ ചിത്രം പങ്കുവച്ച് പൃഥ്വി ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. 'ഹാപ്പി ബർത്ത്ഡേ സൺഷൈൻ! ഡാഡയുടെയും മമ്മയുടെയും എന്നത്തേയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും നീയാണ്.' ഇൻസ്റ്റ​ഗ്രാമിൽ പൃഥ്വി കുറിക്കുന്നു. 

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്കും ആരാധകർ ഏറെയാണ്. അലംകൃതയുടെ എല്ലാ വിശേഷങ്ങളും പൃഥ്വി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.